
'ടാലെന്റ് വേവ് 24' തൊഴിൽ മേള, മൊബിലൈസേഷൻ ക്യാമ്പ്
കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ദീൻ ദയാൽ ഉപാദ്ധ്യായ ഗ്രാമീണ യോജന പദ്ധതിയും (ഡി.ഡി.യു.ജി.കെ.വൈ) കേരള നോളജ് ഇക്കോണമി മിഷനും ( കെ കെ ഇ എം) സംയുക്തമായി 'ടാലെന്റ് വേവ് 24' തൊഴിൽ മേളയും മൊബിലൈസേഷൻ ക്യാമ്പും സംഘടിപ്പിക്കുന്നു. പഴയന്നൂർ, ചൊവ്വന്നൂർ, പുഴയ്ക്കൽ, വടക്കാഞ്ചേരി എന്നീ ബ്ലോക്കുകളിലെ ഉദ്യോഗാർഥികൾക്കായാണ് ക്യാമ്പ് നടത്തുന്നത്. ഫെബ്രുവരി 29 ന് വടക്കാഞ്ചേരി ഓട്ടുപാറയിലുള്ള അനുഗ്രഹ ഓഡിറ്റോറിയത്തിൽ എസ്എസ്എൽസി മുതൽ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയും അഭിരുചിയും ഉള്ള 18 നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം. ഫോൺ: 0487 2362517.
Recents Schemes
14, November 2024
14, November 2024
14, November 2024
14, November 2024
14, November 2024
06, November 2024
19, October 2024
19, October 2024