
അസിസ്റ്റന്റ് പ്രൊഫസർ അഭിമുഖം
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ
അസിസ്റ്റന്റ് പ്രൊഫസർ (എമർജെൻസി മെഡിസിൻ) തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ
നിയമനത്തിന് ഒക്ടോബർ 10 ന് രാവിലെ 11 മണിക്ക് അഭിമുഖം നടത്തും.
എമർജെൻസി
മെഡിസിനിലെ എംഡി/ഡിഎൻബി അല്ലെങ്കിൽ ജനറൽ മെഡിസിൻ, അനസ്തേഷ്യ, റെസ്പിറേറ്ററി മെഡിസിൻ, ജനറൽ സർജറി, ഓർത്തോപെഡിക്സ് എന്നിവയിലേതെങ്കിലുമുള്ള
എംഎസ്/എംഡി/ഡിഎൻബിയും ടീച്ചിങ് സ്ഥാപനത്തിലോ ഈ സ്പെഷ്യാലിറ്റിയിലുള്ള മികവിന്റെ
കേന്ദ്രത്തിലോ ഉള്ള മൂന്നു വർഷത്തെ പരിശീലനമോ ലഭിച്ചിരിക്കണം.
പിജിക്കുശേഷം
ദേശീയ മെഡിക്കൽ കമ്മീഷന്റെ അംഗീകാരമുള്ള മെഡിക്കൽ കോളേജിൽ സീനിയർ റെസിഡന്റായുള്ള
ഒരു വർഷത്തെ പ്രവൃത്തിപരിചയം, കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ / മോഡേൺ
മെഡിസിൻ കൗൺസിലിന്റെ സ്ഥിര രജിസ്ട്രേഷനും ഉണ്ടായിരിക്കണം. വേതനം 73500 രൂപ.
Recents Schemes
14, November 2024
14, November 2024
14, November 2024
14, November 2024
14, November 2024
06, November 2024
19, October 2024
19, October 2024