അധ്യാപക നിയമനം
വണ്ടൂര്‍ അംബേദ്കര്‍ കോളേജില്‍ വിവിധ വിഭാഗങ്ങളിലായി അതിഥി അധ്യാപകരെ നിയമിക്കുന്നു. കൊമേഴ്സ് വിഭാഗത്തിലെ ഒഴിവുകളിലേക്ക് മെയ് 22 രാവിലെ 10 നും കമ്പ്യൂട്ടര്‍ സയന്‍സ്, സ്റ്റാറ്റിസ്റ്റിക്സ് വിഭാഗങ്ങളിലെ ഒഴിവുകളിലേക്ക് മെയ് 22 ഉച്ചയ്ക്ക് രണ്ടിനും എക്കണോമിക്സ് വിഭാഗത്തിലെ ഒഴിവിലേക്ക് മെയ് 23 രാവിലെ 10 നും പൊളിറ്റിക്കല്‍ സയന്‍സ്, ഹിസ്റ്ററി വിഭാഗങ്ങളിലെ ഒഴിവുകളിലേക്ക് മെയ് 23 ഉച്ചയ്ക്ക് രണ്ടിനും ഇംഗ്ലീഷ് വിഭാഗത്തിലെ ഒഴിവുകളിലേക്ക് മെയ് 24 രാവിലെ 10 നും ജേര്‍ണലിസം, അറബിക് വിഭാഗങ്ങളിലെ ഒഴിവുകളിലേക്ക് മെയ് 24 ഉച്ചയ്ക്ക് രണ്ടിനും കൂടിക്കാഴ്ച നടക്കും.
യു.ജി.സി യോഗ്യതയുള്ള കോഴിക്കോട് ഉത്തര മേഖല കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടറുടെ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04931249666, 9447512472.
