img
ജോബ് ഫെസ്റ്റ് 2024 Malappuram

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന് കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജോബ് ഫെസ്റ്റ് 2024 സെപ്റ്റംബര്‍ ഏഴിന് രാവിലെ 10.30 ന് ആതവനാട് മര്‍ക്കസ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നടത്തും. ഇരുപതോളം കമ്പനികള്‍ പങ്കെടുക്കുന്ന തൊഴില്‍മേളയില്‍ ആയിരത്തിലധികം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.  പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ സഹിതം രാവിലെ 10.30ന് ആതവനാട് മര്‍ക്കസ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യം ഉണ്ടായിരിക്കും.  വിവരങ്ങള്‍ക്ക്: 0483 2734737, 8078428570.

Recents Schemes