img
പ്രോജക്ട് സയന്റിസ്റ്റ്, പ്രോജക്ട് അസോസിയേറ്റ് നിയമനം

തിരുവനന്തപുരം തോന്നക്കലിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ പ്രോജക്ട് സയന്റിസ്റ്റ്, പ്രോജക്ട് അസോസിയേറ്റ് (ഇൻസ്ട്രുമെന്റേഷൻ) തസ്തികയിലേക്ക് ഒരു വർഷത്തെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

പ്രോജക്ട് സയന്റിസ്റ്റിന് പ്രതിമാസ വേതനം 55,000 രൂപ. അപേക്ഷ https://forms.gle/YgUCv9a1os6JVGvh8 എന്ന ലിങ്കിൽ ഓൺലൈനായി സമർപ്പിക്കണം. പ്രോജക്ട് അസോസിയേറ്റ് തസ്തികയ്ക്ക് 25,000 രൂപയാണ് പ്രതിമാസ വേതനം. https://forms.gle/5hyr3yGvTamGSnmX8 എന്ന ലിങ്കിലൂടെ അപേക്ഷ നൽകണം. 2023 സെപ്റ്റംബർ 29 ലെ വിജ്ഞാപന പ്രകാരം പ്രോജക്ട് സയന്റിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്ക്: www.iav.kerala.gov.in, 0471-2710050.

Recents Schemes