ഗസ്റ്റ് അധ്യാപക അഭിമുഖം
തിരുവനന്തപുരം സർക്കാർ വനിതാ കോളേജിൽ വിവിധ പഠന വിഭാഗങ്ങളിലേക്കുള്ള 2024-25 അദ്ധ്യയന വർഷത്തേക്കുള്ള ഗസ്റ്റ് അധ്യാപക നിയമനത്തിനായുള്ള അഭിമുഖം നടക്കും. സംസ്കൃതം – 2024 മേയ് 23, രാവിലെ 11.30, കമ്പ്യൂട്ടർ സയൻസ് – 2024 മേയ് 29, രാവിലെ 11, അറബിക് – 2024 മേയ് 23, രാവിലെ 10.30 എന്നതാണ് സമയക്രമം. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാരുടെ മേഖലാ ഓഫീസുകളിൽ ഗസ്റ്റ് ലക്ചറർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യാഗാർഥികൾ മാത്രം യോഗ്യത, ജനനത്തീയതി, മുൻപരിചയം ഇവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ, മേഖലാ ഓഫീസിൽ രജിസ്റ്റർ ചെയ്തത് തെളിയിക്കുന്നതിനുള്ള രേഖകൾ എന്നിവ സഹിതം മേൽ പരാമർശിച്ചിരിക്കുന്ന സമയക്രമം അനുസരിച്ച് അഭിമുഖത്തിന് നേരിട്ട് ഹാജരാകേണ്ടതാണ്.
Recents Schemes
14, November 2024
14, November 2024
14, November 2024
14, November 2024
14, November 2024
06, November 2024
19, October 2024
19, October 2024
