
ഗസ്റ്റ് ഇൻസ്ട്രക്ടർ
പട്ടികജാതി വികസന വകുപ്പിന് കീഴിൽ കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ
ജില്ലകളിൽ പ്രവർത്തിക്കുന്ന 23 ഗവ. ഐ.ടി.ഐകളിൽ 2024-25 അധ്യയന
വർഷത്തിൽ നിശ്ചിതകാലയളവിലേക്ക് എംപ്ലോയബിലിറ്റി സ്കിൽസ് എന്ന വിഷയം
പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ ആവശ്യമുണ്ട്. എം.ബി.എ /
ബി.ബി.എ/ഏതെങ്കിലും വിഷയത്തിൽ ബിരുദം അഥവാ ഡിപ്ലോമ എന്നിവയാണ് യോഗ്യത.
ഇംഗ്ലീഷിൽ ആശയവിനിമയം ചെയ്യാനുള്ള കഴിവും കമ്പ്യൂട്ടർ പരിജ്ഞാനവും
ഉണ്ടായിരിക്കണം. മണിക്കൂറിന് 240 രൂപ
നിരക്കിലാണ് പ്രതിഫലം ലഭിക്കുക. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും
യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം ഒക്ടോബർ
നാലിന് രാവിലെ 10ന് കോഴിക്കോട് ജില്ലയിലെ എലത്തൂർ ഗവ. ഐ.ടി.ഐയിൽ നടത്തുന്ന
ഇൻറർവ്യൂവിന് നേരിട്ട് ഹാജരാകണമെന്ന് ട്രെയിനിങ് ഇൻസ്പെക്ടർ അറിയിച്ചു. ഫോൺ: 0495 2461898.