
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അസി. പ്രൊഫസർ അഭിമുഖം
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ അസിസ്റ്റന്റ്
പ്രൊഫസർ ഇൻ ഫാർമസി തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വാക്ക്
ഇൻ ഇന്റർവ്യൂ നടത്തും. വിദ്യാഭ്യാസ യോഗ്യത എം.ഫാം. പ്രായം പി.എസ്.എസി
നിയമപ്രകാരമുള്ളത്. ഒഴിവ് ഒന്ന്. കാലാവധി 179 ദിവസം. പ്രതിമാസ വേതനം പരമാവധി 43,750 രൂപയായിരിക്കും. ഇന്റർവ്യൂ തീയതി ആഗസ്റ്റ് 14 രാവിലെ 11
മണി. തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ
നടക്കുന്ന അഭിമുഖത്തിന് ഹാജരാകുന്നവർ ജനനത്തീയതി, വിദ്യാഭ്യാസ
യോഗ്യത, മുൻപരിചയം
എന്നിവ തെളിയിക്കുന്ന അസൽ രേഖകളും അവയുടെ ഒരു സെറ്റ് സ്വയം സാക്ഷ്യപ്പെടുത്തിയ
പകർപ്പും സഹിതം ഹാജരാകണം.
Recents Schemes
14, November 2024
14, November 2024
14, November 2024
14, November 2024
14, November 2024
06, November 2024
19, October 2024
19, October 2024