img
അധ്യാപകനിയമനം - Perinthalmanna Govt. Polytechnic College Phy Edn / English

പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക് കോളേജില്‍ ഫിസിക്കല്‍ എജുക്കേഷന്‍ ഇന്‍സ്ട്രക്ടറുടെയും  ഇതേ സ്ഥാപനത്തിന് കീഴിലുള്ള മങ്കട ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ്ങില്‍ ഇംഗ്ലീഷ് അധ്യാപകന്റെയും തസ്തികകളിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഫിസിക്കല്‍ എഡ്യൂക്കേഷനില്‍ ബിരുദമാണ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയ്ക്കുള്ള യോഗ്യത. 50 ശതമാനം മാര്‍ക്കോടെ ഇംഗ്ലീഷ് വിഷയത്തില്‍ മാസ്റ്റര്‍ ബിരുദവും സെറ്റുമാണ് ഇംഗ്ലീഷ് അധ്യാപക തസ്തികയ്ക്കുള്ള യോഗ്യത.  താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുമായി സെപ്റ്റംബര്‍ 10ന് രാവിലെ 10ന് പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക് കോളേജില്‍ എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

Recents Schemes